ആലപ്പുഴ: എ, ബി വിഭാഗങ്ങളിൽ ഉൾപ്പെടുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ അവശ്യ സർവീസിൽ ഉൾപ്പെടാത്ത സർക്കാർ ഓഫീസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, കമ്പിനികൾ, കമ്മീഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണസ്ഥാപനങ്ങൾ എന്നിവയ്ക്ക് 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കുന്നതിന് അനുമതി നൽകി ജില്ല കളക്ടർ ഉത്തരവായി. സി വിഭാഗത്തിൽവരുന്ന സ്ഥലങ്ങളിൽ 25 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാം. എ,ബി,സി,ഡി വിഭാഗങ്ങളിൽ വരുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ അവശ്യസർവീസിൽ ഉൾപ്പെട്ട വകുപ്പുകൾ 100 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കണം.