കൊല്ലം: വ്യവസായ വകുപ്പ് മന്ത്രിയുടെ ‘മീറ്റ് ദ മിനിസ്റ്റര്‍’ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ നിലവില്‍ സംരംഭങ്ങള്‍ നടത്തുന്നവര്‍ക്കും പുതുതായി ആരംഭിക്കാന്‍ പോകുന്നവര്‍ക്കും നേരിടുന്ന പ്രശ്നങ്ങളും പരാതികളും അറിയിക്കാന്‍ അവസരം. പരാതികളും അനുബന്ധ രേഖകളും ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നേരിട്ടോ meettheminister@gmail.com, ministermeetthekollam@gmail.com വിലാസങ്ങളില്‍ ഇമെയിലായോ സമര്‍പ്പിക്കാം.