കണ്ണൂർ: ഓണാഘോഷങ്ങളോടനുബന്ധിച്ച് വ്യാജ/അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കടത്തും വിപണനവും സംഭരണവും തടയുന്നതിനായി പരിശോധനകള്‍ കര്‍ശനമാക്കി എക്‌സൈസ് വകുപ്പ്. ഇതിന്റെ ഭാഗമായി  24 മണിക്കൂറും പ്രവൃത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ ആരംഭിച്ചു. തളിപ്പറമ്പ്, കൂത്തുപറമ്പ് പരിധികളില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക് തല സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റുകളും പ്രവര്‍ത്തനം തുടങ്ങി. വ്യാജമദ്യ നിര്‍മ്മാണവും, വിതരണവും, ശേഖരങ്ങളും, സ്ഥിരം കുറ്റവാളികളെക്കുറിച്ചുളള വിവരങ്ങളും ശേഖരിച്ച് നടപടികള്‍ സ്വീകരിക്കുന്നതിന് റെയിഞ്ച് തല ഇന്റലിജന്‍സ് ടീമിനു രൂപം നല്‍കിയിട്ടുണ്ട്.

അതിഥി തൊഴിലാളികളുടെ ഇടയില്‍ വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വ്യാപകമാകുന്നതിനാല്‍ അതിഥി തൊഴിലാളികളുടെ കേന്ദ്രങ്ങളിലും താമസ സ്ഥലങ്ങളിലും നിരീക്ഷണങ്ങളും പരിശോധനയും ശക്തമാക്കി.
അതിര്‍ത്തി പ്രദേശങ്ങളിലെ  ചെക്ക്‌പോസ്റ്റുകളില്‍ പരിശോധനകള്‍ ശക്തമാക്കുകയും പോലീസ്, റവന്യൂ, ഫോറസ്റ്റ്, ഭക്ഷ്യസുരക്ഷാ വിഭാഗം, ഡ്രഗ്‌സ് കണ്‍ട്രോള്‍ തുടങ്ങിയ വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധനകള്‍ നടത്തുകയും ചെയ്യുമെന്ന് കണ്ണൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

മദ്യം, മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട പരാതികള്‍ താഴെപ്പറയുന്ന നമ്പറുകളില്‍   അറിയിക്കാവുന്നതാണ്. വലിയ അളവിലുള്ള മദ്യം, മയക്കുമരുന്ന് കേസുകള്‍ കണ്ടുപിടിക്കാനുതകുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനം നല്‍കുമെന്നും അവരുടെ പേരു വിവരങ്ങള്‍ പൂര്‍ണ്ണമായും രഹസ്യമായി സൂക്ഷിക്കുന്നതുമാണെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍:

ഡിവിഷനല്‍  കണ്‍ട്രോള്‍റൂം -04972 706698, ടോള്‍ ഫ്രീ – 155358. താലൂക്ക് തല കണ്‍ട്രോള്‍ റൂമുകള്‍ – കണ്ണൂര്‍ – 04972 749973, കൂത്തുപറമ്പ് – 04902 362103, ഇരിട്ടി – 04902 472205. അസിസ്റ്റന്റ്എക്‌സൈസ് കമ്മീഷണര്‍, കണ്ണൂര്‍  – 9496002873, 04972 749500. എക്‌സൈസ് സര്‍ക്കിള്‍  ഇന്‍സ്‌പെക്ടര്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ്, കണ്ണൂര്‍ – 9400069698, 04972 749500. എക്‌സൈസ് സര്‍ക്കിള്‍  ഇന്‍സ്‌പെക്ടര്‍, കണ്ണൂര്‍ – 9400069693, 04972 749973. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, കണ്ണൂര്‍ – 9400069701, 04972 749971, പാപ്പിനിശ്ശേരി – 9400069702, 04972 789650.  എക്‌സൈസ് സര്‍ക്കിള്‍  ഇന്‍സ്‌പെക്ടര്‍, തളിപ്പറമ്പ് – 9400069695, 04602 201020, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, തളിപ്പറമ്പ് – 9400069704, 04602 203960, ആലക്കോട് – 9400069705, 04602 256797, ശ്രീകണ്ഠാപുരം – 9400069706, 04602 232697, പയ്യന്നൂര്‍ – 9400069703, 04985 202340. എക്‌സൈസ്‌സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, കൂത്തുപറമ്പ് – 9400069696, 04902 362103. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, തലശ്ശേരി – 9400069712, 04902 359808, കൂത്തുപറമ്പ – 9400069707, 04902 365260, പിണറായി – 9400069711, 04902 383050, ന്യൂമാഹി – 04902 335000.  എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഇരിട്ടി – 9400068959, 04902 472205. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍,  മട്ടന്നൂര്‍ – 9400069709, 04902 473660, ഇരിട്ടി – 9400069710, 04902 494666, പേരാവൂര്‍ – 9400069708, 04902 446800, കൂട്ടുപുഴ – 9400069713, 04902 421441.