കാക്കനാട്: പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൻ്റെ കൊല്ലത്തുള്ള നോളജ് സെൻ്ററിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആൻ്റ് ആനിമേഷൻ ഫിലിം മേക്കിംഗ് (12 മാസം) പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻ്റ് സപ്ലൈ ചെയിൻ മാനേജ്മെൻ്റ (12 മാസം) പ്രൊഫഷണൽ ഡിപ്ലോമ ഇൻ റീടെയിൽ ആൻ്റ് ലോജിസ്റ്റിക്സ് മാനേജ്മെൻറ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക്സ് ഡിസൈനിംഗ് ( 3 മാസം) സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഗ്രാഫിക്സ് ആൻ്റ് വിഷ്വൽ ഇഫക്ട്സ് (3 മാസം) എന്നിവയാണ് കോഴ്സുകൾ. വിശദ വിവരങ്ങൾക്ക് 9847452727, 9567422755 എന്ന ഫോൺ നമ്പറിലോ, ഹെഡ് ഓഫ് സെൻ്റർ ,കെൽട്രോൺ നോളജ് സെൻ്റർ ,അപ്സര ജംഗ്ഷൻ, കൊല്ലം -21 എന്ന വിലാസത്തിലോ ബന്ധപ്പെടുക.
