2021 – 22 വര്‍ഷത്തെ സംസ്ഥാന അദ്ധ്യാപക അവാര്‍ഡിന് പ്രൈമറി, സെക്കന്ററി വിഭാഗത്തിലുള്ള അദ്ധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രധാനാദ്ധ്യാപകര്‍ക്ക് 20 വര്‍ഷവും മറ്റ് അദ്ധ്യാപകര്‍ക്ക് 15 വര്‍ഷവും പൂര്‍ത്തിയായിരിക്കണം. അര്‍ഹരായ അദ്ധ്യാപകര്‍ നിശ്ചിത പ്രൊഫോര്‍മയില്‍ തയ്യാറാക്കിയ 4 പകര്‍പ്പ് പ്രൊപ്പോസ്സലുകള്‍, 3 മാസത്തിനുള്ളില്‍ എടുത്ത 4 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ(സി.ഡി സഹിതം) ആഗസ്റ്റ് 3 ന് വൈകിട്ട് 5 ന് മുമ്പായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. ഫോണ്‍ 04936 202593.