പാലക്കാട്: സംസ്ഥാന കൈത്തറി വികസന കോര്പ്പറേഷന്റെ മണ്ണാര്ക്കാട് ആശുപത്രിപടി നവാര് കോംപ്ലക്‌സിലുള്ള ഹാന്വീവ് ഷോറൂമില് ഓണത്തോടനുബന്ധിച്ച് എല്ലാ കൈത്തറി തുണിത്തരങ്ങള്ക്ക് നാളെ മുതല് (ജൂലൈ 30) ഓഗസ്റ്റ് 20 വരെ റിബേറ്റ് നല്കുന്നു. 20 ശതമാനം സര്ക്കാര് റിബേറ്റും 20 ശതമാനം കിഴിവുമാണ് ഉള്ളത്. സര്ക്കാര്, അര്ധ സര്ക്കാര്, പൊതുമേഖല സ്ഥാപനങ്ങള്, ബാങ്ക് ജീവനക്കാര് എന്നിവർക്ക് 20000 രൂപ വരെ അഞ്ചു തവണ വ്യവസ്ഥയില് തുണിത്തരങ്ങള് വാങ്ങാനും സൗകര്യമുണ്ട്. ഫോണ്: 9446266614.