എറണാകുളം: കഴിഞ്ഞ ദിവസം അങ്കമാലിയിൽ | വാഹനാപകടത്തിൽ മരിച്ച തമിഴ്നാട് വില്ലുപുരം സ്വദേശിനി പരമേശ്വരി (60) യുടെ മൃതദേഹം സ്വദേശത്തേക്ക് അയച്ചു. വ്യാഴാഴ്ച ഉച്ചക്ക് 3 ന് റോഡ് മാർഗമാണ് പരമേശ്വരിയുടെ ഭൗതിക ശരീരം നാട്ടിലേക്ക് അയച്ചത്.

മെറ്റൽ ഷീറ്റുമായി ചാലക്കുടി ഭാഗത്തു നിന്ന് വന്ന മിനി പരമേശ്വരി സഞ്ചരിച്ച ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്.
അപകടം നടന്ന ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.

സംഭവം ശ്രദ്ധയിൽ പെട്ട ഉടൻ തൊഴിൽ വകുപ്പ് വിഷയത്തിൽ ഇടപെടുകയും അങ്കമാലി അസിസ്റ്റന്റ് ലേബർ ഓഫീസർ ടി.കെ.നാസറിനോട്‌ സ്ഥലത്തെത്തി പ്രാഥമിക വിവരങ്ങൾ
ശേഖരിച്ച് അതിഥി തൊഴിലാളിയുടെ ഭൗതികശരീരം സ്വദേശത്തേക്ക് എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ നിർദേശിക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതിയിൽ നിന്ന് അനുവദിച്ചിട്ടുള്ള റിവോൾവിംഗ് ഫണ്ട് ഉപയോഗിച്ച് മൃതദേഹം റോഡ്മാർഗ്ഗം സ്വദേശത്തെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ
അതിവേഗം പൂർത്തിയാക്കി.