ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഡിജിറ്റൽ വിദ്യാഭ്യാസം നടപ്പിലാക്കുന്നതിനുള്ള ‘ലെറ്റ്‌സ് ഗോ ഡിജിറ്റൽ’ എന്ന പദ്ധതി ആരംഭിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
പദ്ധതിക്ക് നേതൃത്വം നൽകുന്നതിന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ചെയർമാനും, ഡോ. രാജൻ ഗുരുക്കൾ, ഡോ. സജി ഗോപിനാഥ് എന്നിവർ വൈസ് ചെയർമാൻമാരും, അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു കൺവീനറും ആയി 19 അംഗ കമ്മിറ്റി രൂപീകരിച്ചു.

ഉന്നത വിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കുന്ന മൂഡിൽ (സോഫ്റ്റ് വെയർ) അധിഷ്ഠിത എൽ. എം. എസ് (ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റം) എല്ലാ സ്ഥാപനങ്ങൾക്കും ലഭ്യമാക്കുന്നതിനും, അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും പരിശീലനം നൽകുന്നതിനും ആവശ്യമായ ക്ലൗഡ് ലഭ്യമാക്കുന്നതിനും എല്ലാ സ്ഥാപനങ്ങളിലും, സ്മാർട്ട് ക്ലാസ്സ്മുറികൾ സജ്ജമാക്കുന്നതിനും ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.