മനുഷ്യന്റെ മാനസികവും ശാരീരികവും ആത്മീയവുമായ ആരോഗ്യം സംരക്ഷിക്കാനും, ആരോഗ്യകരമായ സമൂഹത്തെ സൃഷ്ടിച്ചെടുക്കാനും യോഗയിലൂടെ സാധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്. സംസ്ഥാന ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വി.കെ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ: വനിതാ കോളേജിൽ നടന്ന ജില്ലാതല അന്താരാഷ്ട്ര യോഗ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഡി.എം മുഹമ്മദ് യൂസഫ്. ഇ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ജയബാലൻ അധ്യക്ഷനായിരുന്നു.
സ്ത്രീകളുടെ ആരോഗ്യം യോഗയിലൂടെ എന്ന മുദ്രാവാക്യമുയർത്തിയാണ് ഇത്തവണത്തെ യോഗ ദിനം ആചരിക്കുന്നത്. അതുകൊണ്ടാണ് യോഗ ദിനാചരണം വനിതാ കോളേജിൽ വെച്ച് നടത്തുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
. യോഗ ദിനാചരണത്തിന്റെ ഭാഗമായി വനിതാ കോളേജ് വിദ്യാർത്ഥികൾക്കായി ഒരാഴ്ച നീണ്ടു നിൽക്കുന്ന യോഗ പരിശീലനവും നടത്തുന്നുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് യോഗ ഡെമോൺസ്‌ട്രേഷൻ ക്ലാസ്സും സംഘടിപ്പിച്ചു.
ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അജിത് കുമാർ. പി.എൻ, ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എസ്.ആർ ബിന്ദു, ഗവ. ഹോമിയോ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സുനിൽരാജ്. ആർ, എ.എം.എ.ഐ സെക്രട്ടറി ഡോ. ബിനോയ് യു.പി, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് എ.ടി തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാന സർക്കാർ ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. ജില്ലാ തല ഉദ്ഘാടനം  വളപട്ടണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ടി.പി മുഹമ്മദ് അഷ്‌റഫ് നിർവ്വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറും (ആരോഗ്യം), ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറുമായ ഡോ. കെ. നാരായണ നായ്ക് ദിനാചരണ സന്ദേശം നൽകി. തുടർന്ന് വളപട്ടണം ഗവ. ആയുർവേദ ഡിസ്—പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ധന്യ. കെ യോഗയുടെ അടിസ്ഥാന പാഠങ്ങൾ ഉൾപ്പെടുത്തി ബോധവൽക്കരണ ക്ലാസ്സ് നടത്തി.
ജില്ലാ നോഡൽ ഓഫീസർ എൻ.സി.ഡിയും ഡെപ്യൂട്ടി ഡി.എം.ഒയുമായ ഡോ. ടി. രേഖ,  എഫ്.എച്ച്.സി വളപട്ടണം മെഡിക്കൽ ഓഫീസർ ഡോ. ജുംജുമി പി.എ, വളപട്ടണം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.പി. ഷമീമ, ജില്ലാ എജ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ.എൻ. അജയ്, ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ സന്തോഷ്. ബി, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ കെ.പി. വസന്ത എന്നിവർ പങ്കെടുത്തു.കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) സ്റ്റാഫ് കൗൺസിലിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.  കണ്ണൂർ സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ നടന്ന പരിപാടിയിൽ പിണറായി സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ വി. പ്രഭാകരൻ ക്ലാസ്സെടുക്കുകയും  യോഗയുടെ ഡെമോൻസ്‌ട്രേഷൻ നടത്തുകയും ചെയ്തു.
ഡി.എം.ഒ ഡോ. കെ. നാരായണ നായ്ക്, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. കെ.ടി രേഖ, ഡോ. എം.കെ ഷാജ്, ഡോ. എ.ടി മനോജ്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി റജീഷ് എ.എസ് എന്നിവർ സംസാരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസിലേയും ദേശീയ ആരോഗ്യ മിഷൻ ഓഫിസിലേയും ജീവനക്കാരും സ്‌കൂൾ ഹെൽത്ത് നഴ്‌സുമാരും അർബൻ ഹെൽത്ത് നഴ്‌സുമാരും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരും ചടങ്ങിൽ പങ്കെടുത്തു.