ഇടുക്കി: ജില്ലയിലെ ഏലം കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് ഞായറാഴ്ച രാവിലെ കട്ടപ്പന ഹില്‍ ടൗണ്‍ ഓഡിറ്റോറിയത്തില്‍ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി. ആര്‍. അനില്‍, ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, എം എല്‍ എ മാരായ എം എം മണി, വാഴൂര്‍ സോമന്‍, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് തുടങ്ങിയവര്‍ കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ശേഷം 12 മണിക്ക് മന്ത്രി മാധ്യമങ്ങളെ കാണും. കട്ടപ്പന നഗരസഭാ അദ്ധ്യക്ഷ ബീന ജോബി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയില്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
