ജില്ലയിലെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി നിയോഗിക്കപ്പെട്ട കേന്ദ്ര ആരോഗ്യ ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സംഘം ഞായറാഴ്ച ജില്ലയിലെത്തും. രാവിലെ കളക്ടറേറ്റിൽ അവലോകന യോഗം ചേരും.
ദുരന്ത നിവാരണ സെൽ മുൻ ഡെപ്യൂട്ടി ഡയരക്ടർ ജനറൽ ഡോ. പി രവീന്ദ്രൻ, ദേശീയ രോഗ നിയന്ത്രണ കേന്ദ്രം കോഴിക്കോട് ബ്രാഞ്ച് അഡിഷണൽ ഡയരക്ടർ ഡോ. കെ രഘു എന്നിവരാണ് ടീം അംഗങ്ങൾ. ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. അനുരാധയാണ് നോഡൽ ഓഫീസർ.

കോവിഡ് പരിശോധന, കോൺടാക്ട് ട്രെയ്‌സിംഗ്, ചികിത്സാ സംവിധാനങ്ങൾ, വാക്‌സിനേഷൻ പുരോഗതി, നിയന്ത്രണങ്ങൾ തുടങ്ങിയ കാര്യങ്ങൾ സംഘം വിലയിരുത്തും.