ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്ക് റഫ്രിജറേഷന്‍ & എയര്‍ കണ്ടീഷനിംഗ്) തസ്തികയിലേക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജൂണ്‍ 13 ന് നടത്താനിരുന്ന ഒ.എം.ആര്‍ പരീക്ഷ ജൂണ്‍ 29 രാവിലെ 7.30 മുതല്‍ 9.15 വരെ നടത്തും. പരീക്ഷാ കേന്ദ്രങ്ങള്‍ക്കും ഉദ്യോഗാര്‍ത്ഥികളുടെ രജിസ്റ്റര്‍ നമ്പറുകള്‍ക്കും മാറ്റമില്ല. അഡ്മിഷന്‍ ടിക്കറ്റ് മെയ് 30 മുതല്‍ തന്നെ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ളതിനാല്‍ ഇതിനകം അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അതേ അഡ്മിഷന്‍ ടിക്കറ്റ് ഉപയോഗിച്ച് പരീക്ഷ എഴുതാം. അഡ്മിഷന്‍ ടിക്കറ്റ് ഇതുവരെ ഡൗണ്‍ലോഡ് ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
