തിരുവനന്തപുരം: വെള്ളായണി അയ്യന്‍കാളി മെമ്മോറിയല്‍ ഗവ.മോഡല്‍ സ്പോര്‍ട്സ് സ്‌കൂളിലേക്ക് 2021-22 വര്‍ഷം അഞ്ചാം ക്ലാസിലേക്കും 11-ാം ക്ലാസിലേക്കും പ്രവേശനം നടത്തുന്നതിന്റെ ഭാഗമായി ആഗസ്റ്റ് രണ്ടിന് കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി നടത്താനിരുന്ന സെലക്ഷന്‍ ട്രയല്‍സ് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04994 256162, 0471 2381601
