കാസർഗോഡ്: കേര എല്‍. ബി. എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കാസര്‍കോട്, കാഞ്ഞങ്ങാട് ഉപ കേന്ദ്രങ്ങളില്‍ ആഗസ്റ്റ് മാസം 20 ന് ആരംഭിക്കുന്ന ദീര്‍ഘകാല, ഹ്രസ്വകാല കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഒ
രു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി. സി. എ), ആറു മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍(ഡി. സി. എ സോഫ്റ്റ്‌വെയര്‍), നാലുമാസം ദൈര്‍ഘ്യമുള്ള ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ്ഓട്ടോമേഷന്‍ വിത്ത് മലയാളം കമ്പ്യൂട്ടിങ് , മൂന്നു മാസം ദൈര്‍ഘ്യമുള്ള ഡാറ്റാഎന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കാന്‍ അവസരം.
പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഡി. സി. എ കോഴ്‌സിലേക്കും പത്താം തരം യോഗ്യതയുള്ളവര്‍ക്ക് ഡാറ്റാഎന്‍ട്രി കോഴ്‌സിലേക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.lbscentre.kerala.gov.in/services/courses ല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍കോട്: 9809803022, കാഞ്ഞങ്ങാട് : 9447240174