കാസർഗോഡ്: അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം കാസര്‍കോട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്‌നര്‍ കോഴ്‌സിന്റെ വരാന്ത്യ ബാച്ചില്‍ സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
186 മണിക്കൂറാണ് പരിശീലന ദൈര്‍ഘ്യം. 15946 രൂപയാണ് ഫീസ്. പ്രായപരിധിയില്ല. സ്‌കില്‍ ട്രെയിനിങ് മേഖലകളില്‍ പരിശീലകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. രജിസ്‌ട്രേഷന് അസാപ്പ് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9495999752,9495999648