കാസർഗോഡ്: കേരളാ സിവില്‍ സര്‍വീസ് അക്കാദമിയുടെ സബ്‌സെന്റെറായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ ആഗസ്റ്റില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. 2021 -22 അധ്യായനവര്‍ഷം എട്ട്, ഒന്‍പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ടാലന്റ് ഡവല
പ്‌മെന്റ് കോഴ്‌സിലേക്കും പ്ല്‌സ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സിലേക്കും അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ ആഗസ്റ്റ് 13 നകം www.ccek.org , kscsa.org എന്നീ വെബ്‌സൈറ്റുകളിലൂടെ അപേക്ഷിക്കണം. ജനറല്‍ കാറ്റഗറി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് ഫീസ് അടയ്ക്കണം. ഇവര്‍ക്ക് പ്രവേശന പരീക്ഷ ഉണ്ടായിരിക്കുന്നതല്ല. പാലോളി കമ്മറ്റി റിപ്പോര്‍ട്ടിന്റെ ശുപാര്‍ശപ്രകാരം സ്ഥാപിതമായ കേന്ദ്രത്തിലെ 50 ശതമാനം സീറ്റുകള്‍ മുസ്ലീം, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 10 ശതമാനം സീറ്റുകള്‍ എസ് സി, എസ് ടി വിഭാഗക്കാര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് പ്രത്യേക പ്രവേശന പരീക്ഷയുണ്ടാകും. ഫോണ്‍ : 0494 2665489.; 9287555500, 9846715386, 9645988778, 9746007504,9847531709. ഇമെയില്‍: icsrgovt@gmail.com