പട്ടിക വർഗ വികസന വകുപ്പിൻ്റെ ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കോമേഴ്സ്, ഹ്യൂമാനിറ്റിസ് വിഷയങ്ങളിൽ പ്ലസ് വൺ പ്രവേശനത്തിന് പട്ടിക വർഗ , പട്ടികജാതി , പൊതു വിഭാഗങ്ങളിൽപ്പെടുന്ന പെൺകുട്ടികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

വാർഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. നിർദിഷ്ട ഫോറത്തിലുള്ള അപേക്ഷ പൂരിപ്പിച്ച് അനുബന്ധ രേഖകളുടെ പകർപ്പ് സഹിതം സീനിയർ സൂപ്രണ്ട്, മോഡൽ റസിഡൻഷ്യൽ സ്കൂൾ ,ഏറ്റുമാനൂർ പി.ഒ, കോട്ടയം എന്ന വിലാസത്തിലോ mrskottayam@gmail.comഎന്ന ഇ-മെയിലിലോ നൽകണം. ഫോൺ: 0481 2530399, 9447681134, 9847148228.