——
കാഞ്ഞിരപ്പള്ളി ഐ.ടി. ഡി. പി ഓഫീസിലും വൈക്കം ട്രൈബൽ ഓഫീസിലും സഹായി സെൻ്ററിൽ ഐ.ടി അസിസ്റ്റൻ്റ് നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് 10ന് രാവിലെ 11ന് കാഞ്ഞിരപ്പള്ളി ഐ.ടി. ഡി. പി ഓഫീസിൽ നടക്കും.

കമ്പ്യൂട്ടർ പരിജ്ഞാനവും മലയാളം, ഇംഗ്ലീഷ് പ്രവീണ്യവും ഡി.സി എ/ഡി.ടി. പി/ ഐ.ടി.ഐ/ പോളി ടെക്നിക് യോഗ്യതയുമുള്ള പട്ടിക വർഗ വിഭാഗക്കാര്‍ക്ക് പങ്കെടുക്കാം.

പ്രായം 21നും 35 നും മധ്യേ. മാർച്ച് 31 വരെയാണ് നിയമനം. പ്രതിമാസ ഓണറേറിയം 12,000 രൂപ. താൽപ്പര്യമുള്ളവർ വെള്ള ക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് , മേൽവിലാസം തെളിയിക്കുന്ന രേഖയുടെ പകർപ്പ് എന്നിവ സഹിതം ഹാജരാകണം. ഫോൺ: 04828 202751