വനിതാ ശിശു സംരക്ഷണ വകുപ്പ്, പാലക്കാട് ഗവ.പോളിടെക്‌നിക് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്‍, പാലക്കാട് കൈരളി കളരി സംഘം, മായാ വിമണ്‍ പവര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതകള്‍ക്കുള്ള പരിശീലന പരിപാടി സമാപന ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും എ. പ്രഭാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു. അഡ്വ.കെ.പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷനായി.

ജൂലൈ 22 മുതല്‍ 28 വരെ പാലക്കാട് കൈരളി കളരി സംഘത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വനിതകള്‍ക്ക് സ്വയം പ്രതിരോധം, സൈബര്‍ സെക്യൂരിറ്റി, സൈക്കോളജിക്കല്‍ ട്രെയിനിംഗ് എന്നിവയില്‍ പരിശീലനം നല്‍കി. എന്‍.എസ്.എസ് ടെക്‌നിക്കല്‍ സെല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എസ്. അജിത, പ്രോഗ്രാം ഓഫീസര്‍ പ്രസൂണ്‍ മംഗലത്ത്, ഗവ.പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പാള്‍ പി. സുരേഷ് ബാബു, ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ വി.എസ് ലൈജു, കൈരളി കരളി സംഘം ട്രെയിനര്‍ ശരണ്‍, നടരാജന്‍ ഗുരുക്കള്‍, കെ.ടി. ബിജുമോന്‍, എസ്.എസ് ദീപക് എന്നിവര്‍ സംസാരിച്ചു.