ആലപ്പുഴ: ജില്ലയില്‍ 12.44 ലക്ഷം ഡോസ് വാക്സിന്‍ നല്‍കിയതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 8,22,234 പേര്‍ ആദ്യ ഡോസും 4,21,977 പേര്‍ രണ്ടു ഡോസും സ്വീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ചത്തെ കണക്ക് പ്രകാരം ജില്ലയില്‍ 25530 ഡോസ് വാക്സിന്‍ സ്റ്റോക്കുണ്ട്.