എറണാകുളം: വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കുന്ന  കാർഷിക മേഖലയിലെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ സംരഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗ്രോ ബിസിനസ്സ് ഇൻക്യുബേഷൻ ഫോർ സസ്റ്റെയിനബിൾ എന്റർപ്രണർഷിപ്പ് ( എറൈസ് ) പദ്ധതിയുടെ രണ്ടാം ഘട്ടമായ വിവിധ മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകൾ പരിചയപ്പെടുത്തുന്ന  ഇമ്മെർഷൻ ട്രൈനിംഗിന്റെ പരിശീലനം നടത്തി. ഓൺലൈനായി നടന്ന പരിശീലനത്തിൽ   276 പേർ പങ്കെടുത്തു .  പാലുമായി ബന്ധപ്പെട്ട പ്രോജക്ടുകളാണ് പരിശീലന പരിപാടിയിൽ അവതരിപ്പിച്ചത്. ഡയറി ഡവലപ്മെന്റ് ഡിപ്പാർട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ആർ. രാംഗോപാൽ പാലുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളുടെ പ്രോജക്ടുകൾ അവതരിപ്പിച്ചു. തുടർന്ന് സംശയ നിവാരണ സെഷനും നടത്തി.

വ്യവസായ വാണിജ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഇൻചാർജ് അജിത്. എസ്. പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വ്യവസായ വാണിജ്യ വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ ഷബീർ മുഹമ്മദ് സ്വാഗതവും അസിസ്റ്റന്റ് ഡയറക്ടർ ജോസ് തോമസ് നന്ദിയും രേഖപ്പെടുത്തി.