കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ വീഡിയോ എഡിറ്റിംഗ് കോഴ്സിന്റെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. 30,000 രൂപയാണ് കോഴ്സ് ഫീസ്.  പട്ടികജാതി/പട്ടികവർഗ/ഒ.ഇ.സി വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്രായപരിധി 30 വയസ്സ്. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അഞ്ചുവർഷത്തെ വയസ്സിളവുണ്ട്. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ജനറൽ വിഭാഗത്തിന് അപേക്ഷാഫീസ് 300 രൂപ, എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗങ്ങൾക്ക് 150 രൂപ. വിശദവിവരങ്ങൾക്ക്: 0484-2422275, 9447607073.