മലപ്പുറം:കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളില്‍ കഴിഞ്ഞ വര്‍ഷം കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാത്ത സജീവ അംഗങ്ങള്‍ ഓഗസ്റ്റ് 12നകം boardswelfareassistance.Ic.kerala.gov.in ല്‍ അപേക്ഷ സമര്‍പ്പിക്കണം. കഴിഞ്ഞ വര്‍ഷം കോവിഡ് ധനസഹായം ലഭിച്ച അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ മെര്‍ജ് ചെയ്തിട്ടുണ്ടെങ്കില്‍ കൃത്യമായ അക്കൗണ്ട് നമ്പര്‍ ജില്ലാ ഓഫീസില്‍ അറിയിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0483 2734409.
