തൃശ്ശൂർ: രണ്ടുകൈ ട്രൈബല്‍ എല്‍ പി സ്‌കൂളിലേക്ക് ചാലക്കുടി എം എല്‍ എ സനീഷ് കുമാര്‍ ജോസഫിന്റെ എം എല്‍ എ കെയര്‍ പദ്ധതിയിലൂടെ സഹായമെത്തിച്ചു. ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്കായി നാല് സ്മാര്‍ട് മൊബൈല്‍
ഫോണുകളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തത്. എം എല്‍ എയെ പ്രതിനിധീകരച്ച് കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഡെന്നി വര്‍ഗീസ് സ്മാര്‍ട്ട് ഫോണുകള്‍ സ്‌കൂള്‍ പ്രധാന അധ്യാപിക സതി ടീച്ചര്‍ക്ക് കൈമാറി.കുവൈറ്റിലുള്ള സാന്ത്വനം സംഘടനയാണ് എം എല്‍ എ കെയറിലേക്ക് മൊബൈല്‍ ഫോണുകള്‍ സംഭാവന ചെയ്തത്. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി വി ആന്റണി, ലിജോ ജോണ്‍, പഞ്ചായത്തംഗം കെ പി ജെയിംസ്, സാന്ത്വനം സംഘടന പ്രതിനിധി വി ഡി പൗലോസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.