പാലക്കാട്: ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളില് താമസിച്ച് എസ്.എസ്.എല്.സി പരീക്ഷയെഴുതി വിജയിച്ച മുഴുവന് വിദ്യാര്ഥികളെയും ചൈല്ഡ് വെല്ഫെയര് കമ്മിറ്റിയുടെ ആഭിമുഖ്യത്തില് അനുമോദിച്ചു. ഓണ്ലൈനായി ചേര്ന്ന് അനുമോദന യോഗം പ്രിന്സിപ്പല് ഡിസ്ട്രിക്ട് ആന്ഡ് സെഷന്സ് ജഡ്ജ് കലാം പാഷ ഉദ്ഘാടനം ചെയ്തു. വിജയിച്ച 78 കുട്ടികളില് 11 പേര്ക്കും മുഴുവന് വിഷയങ്ങളില് എ.പ്ലസ് ലഭിച്ചിട്ടുണ്ട്. ഇവര്ക്ക് ജില്ലയിലെ ന്യായാധിപന്മാരുടെ സഹകരണത്തോടെ മൊബൈല് ടാബ്ലറ്റ് ലഭ്യമാക്കും.
ചൈല്ഡ് വെല്ഫെയര് കമ്മിറ്റി ചെയര്മാന് ജി.മറിയ ജെറാള്ഡ് അധ്യക്ഷനായി. ചൈല്ഡ് വെല്ഫെയര് കമ്മിറ്റി അംഗങ്ങളായ ഡോ. പി.സി ഏലിയാമ്മ, എം.പി ഗോവിന്ദരാജന്, അഡ്വ. അപര്ണ നാരായണന്, വി.എസ് മുഹമ്മദ് കാസിം, നന്മ ഫൗണ്ടേഷന് സി.ഇ.ഒ സെയ്ഫ് മുഹമ്മദ്, ജില്ലാ ജോയിന് സെക്രട്ടറി അഡ്വ. രമേശ്, മുന് ജില്ലാ വിദ്യാഭ്യാസ ഓഫീസര് വേണു പുഞ്ചപ്പാടം, പാലക്കാട് ഓര്ഫനേജ് മാനേജര് ഷഫീര് മുഹമ്മദ്, കരിയര് ഗൈഡന്സ് കണ്സള്ട്ടന്റ് സി. പി സുഹൈല് എന്നിവര് സംസാരിച്ചു.