ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ പൂമല ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്നും കോലഴി, മുളങ്കുന്നത്തുകാവ്, തെക്കുംകര പഞ്ചായത്തിലുള്ള മലവായ് തോടിന്‍റെ ഇരുവശവത്തും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ല കളക്ടര്‍ ടി.വി. അനുപമ അറിയിച്ചു. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ വ്യാഴം (ജൂണ്‍ 21) ഉച്ചയ്ക്ക് 24 മണിക്കൂര്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ജില്ലയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കളക്ടര്‍ അറിയിച്ചു. അതിരപ്പിളളി വില്ലേജില്‍ ഇടിമിന്നലിനെ തുടര്‍ന്ന് വെറ്റിലപ്പാറ ചിക്ലായിയില്‍ മേരിയുടെ വീട് തകര്‍ന്നു. 30000 രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയത്. കാറ്റിലും മഴയിലും വെള്ളിക്കുളങ്ങര വില്ലേജില്‍ ശിവദാസിന്‍റെ വീട് ഭാഗികമായി തകര്‍ന്ന് 10000 രൂപയുടെ നഷ്ടമാണുളളത്.
