തവിഞ്ഞാല്‍: കൃഷി കല്യാണ്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. കൃഷിഭവന്റെ സഹകരണത്തോടെ നടത്തിയ സെമിനാര്‍ പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈമ മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. ആത്മ വയനാട് പ്രൊജക്ട് ഡയറക്ടര്‍ ആശ രവി പദ്ധതി വിശദീകരിച്ചു. അമ്പലവയല്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് കേന്ദ്രയിലെ സയന്റിസ്റ്റ് ഡോ. സിമി ക്ലാസെടുത്തു. മാനന്തവാടി കൃഷി അസി. ഡയറക്ടര്‍ എ.വി. അനിത, തവിഞ്ഞാല്‍ കൃഷി ഓഫീസര്‍ കെ.ജി സുനില്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ.വി റജി, വികസന സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ബാബു ഷജില്‍ കുമാര്‍, പഞ്ചായത്തംഗം ശശി, അഷറഫ് വലിയ പീടികയില്‍ എന്നിവര്‍ പങ്കെടുത്തു. പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്കായാണ് സെമിനാറില്‍ സംഘടിപ്പിച്ചത്.