ജില്ലയില്‍ ഓഗസ്റ്റ് 4ന് ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങള്‍

1. നാഗലശ്ശേരി – ഷഹല ഓഡിറ്റോറിയം, പെരിങ്ങോട്, ചാലിശ്ശേരി റോഡ്
2. വല്ലപ്പുഴ – വല്ലപ്പുഴ യത്തീംഖാന ഹൈസ്‌കൂള്‍
3. അലനല്ലൂര്‍ – എ എം എല്‍ പി സ്‌കൂള്‍, അലനല്ലൂര്‍
4. തെങ്കര – എ യു പി സ്‌കൂള്‍, ഞാങ്ങാട്ടിരി
5. പള്ളിപ്പുറം – ടി എസ് എ ഓഡിറ്റോറിയം, പാലത്തറ ഗേറ്റ്
6. കൊടുമ്പ് – കുന്നുക്കാട് അങ്കണവാടി (രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 1:00 വരെ)
– കാഞ്ഞിരംകുന്ന് അങ്കണവാടി (ഉച്ചയ്ക്ക് 2:00 മുതല്‍ വൈകിട്ട് 4:30 വരെ)
7. മേലാര്‍കോട് – എം കെ എം എച്ച് എസ്, ചിറ്റിലഞ്ചേരി (രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 1:00 വരെ)
– പഴംതറ സബ് സെന്റര്‍ (ഉച്ചയ്ക്ക് 2:00 മുതല്‍ വൈകീട്ട് 4:30 വരെ)

ജില്ലയില്‍ ഓഗസ്റ്റ് 03 വരെ 1032657 പേരില്‍ പരിശോധന നടത്തി

ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ഓഗസ്റ്റ് 03 വരെ 1032657 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതില്‍ 191851 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ ഓഗസ്റ്റ് 03 ന് 2223 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി 18.63 ശതമാനമാണ്.