കോഴിക്കോട്: ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 367 കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗരപരിധിയിൽ 19 കേസുകളും റൂറലിൽ 56 കേസുകളുമാണെടുത്തത്. മാസ്ക് ധരിക്കാത്തതിന് നഗര പരിധിയിൽ 205 കേസുകളും റൂറലിൽ 87 കേസുകളുമെടുത്തു.