കണ്ണൂർ: ജില്ലയില്‍ ബുധനാഴ്ച (ആഗസ്ത് നാല് ) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. താണ്ടാനാട്ടുപൊയില്‍ ജംഗ്ഷന്‍, പെരിങ്ങോം, ഗവ. സെന്‍ട്രല്‍ എ യു പി സ്‌കൂള്‍ കുഞ്ഞിമംഗലം, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, പല്‍പ്പു മെമ്മോറിയല്‍ യു പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ 12.30, മാഹി പാലം എംഎം എച്ച് എസ് രാവിലെ 10 മുതല്‍ രണ്ടു മണി, കുറുവേലി വിഷ്ണു ശര്‍മ്മ എല്‍ പി സ്‌കൂള്‍, പരുത്തി വളപ്പ് പുലയ സമുദായ സംഗം സാംസ്‌കാരിക നിലയം മൊട്ടാമ്പ്രം, പുല്ലാഞ്ഞിയോട് സ്‌കൂള്‍ കുറുമാത്തൂര്‍, പാരിഷ് ഹാള്‍ ചുങ്കക്കുന്ന് എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലു മണി വരെ
ഗവ. യു പി സ്‌കൂള്‍ പൂപ്പറമ്പ, ഒടുവള്ളിത്തട്ട് സിഎച്ച്‌സി , വട്ടപ്പൊയില്‍ സ്‌കൂള്‍ ചേലോറ, വ്യാപാര ഭവന്‍ പാനൂര്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.