തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹിത പദ്ധതിയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ സ്‌കൂൾ കൗൺസിലർമാരെ നിയമിക്കുന്നു. 10 മാസമാണ് കാലാവധി. പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും. 23 നും 40 നും ഇടയിൽ പ്രായമുള്ള എം.എസ്.ഡബ്ല്യൂ അല്ലെങ്കിൽ എം.എ. സൈക്കോളജി യോഗ്യതയുള്ളവർ ഈ മാസം 30 ന് മുമ്പ് സെക്രട്ടറി, ജില്ലാ പഞ്ചായത്ത്, പട്ടം, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
