പത്തനംതിട്ട:  മെഴുവേലി ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ എസ്.സി.വി.ടി സ്‌കീം പ്രകാരം 2018 ആഗസ്റ്റില്‍ ആരംഭിക്കുന്ന ഫാഷന്‍ ടെക്‌നോളജി, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ എന്നീ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും ഗവണ്‍മെന്റ് ഐടിഐയിലൂടെയും അക്ഷസെന്റര്‍ വഴിയും www.itiadmissionskerala.org എന്ന വെബ്‌സൈറ്റിലൂടെയും അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30. ഫീസ്      ഉള്‍പ്പെടെയുള്ള അനുബന്ധ രേഖകള്‍ ജൂലൈ മൂന്നിനകം ഐടിഐയില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2259952.