ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ  പുനരുപയോഗ ഊർജ്ജ സ്രോതസുകളെ പ്രയോജനപ്പെടുത്തുന്നതിനുള്ള പരിപാടികൾ ആവിഷ്കരിക്കാൻ,ജില്ലാതല ഫെസിലിറ്റെറ്റർമാർക്കും മാസ്റ്റർ  ട്രെയിനിമാർക്കും ദ്വിദിന ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

പ്രാദേശികമായി അക്ഷയോര്‍ജ്ജ സാങ്കേതിക സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഏജന്‍സി ഫോർ ന്യൂ ആൻറ് റിന്യൂവബിൾ എനർജി റിസർച്ച് ആൻ ടെക്നോളജിയും (അനെർട്ട്) കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും (കില) ചേർന്ന് ആഗസ്റ്റ്‌ 5, 6 തിയതികളിലാണ്‌ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.  പരിപാടിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 5 രാവിലെ 9 മണിയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഓണ്‍ലൈനായി നിർവഹിക്കും.

വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അനെർട് സി ഇ ഒ നരേന്ദ്രനാഥ്‌ വേളൂരി സ്വാഗതവും കില ഡയറക്ടർ ജനറൽ ജോയ് ഇളമൺ ആമുഖ പ്രഭാഷണവും നടത്തും. അനെർട് അഡിഷണൽ ചീഫ് ടെക്നിക്കൽ മാനേജർ പി ജയചന്ദ്രൻ നായരും പങ്കെടുക്കും.