– ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.39%

ആലപ്പുഴ: ജില്ലയില്‍ ബുധനാഴ്ച (ഓഗസ്റ്റ് 4) 875 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 721 പേര്‍ രോഗമുക്തരായി. 8.39 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 868 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 7 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആകെ 2,19,070 പേര്‍ രോഗമുക്തരായി. 10256 പേര്‍ ചികിത്സയിലുണ്ട്.

265 പേര്‍ കോവിഡ് ആശുപത്രികളിലും 1920 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 6742 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 294 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1395 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1479 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 22663 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 10419 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധനയ്ക്ക് അയച്ചത്.