കോട്ടയം:മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ സോഷ്യൽ ഓഡിറ്റ് ഡയറക്ടറെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.

സോഷ്യൽ ഓഡിറ്റിംഗിൽ രണ്ട് വർഷത്തെയും ഗ്രാമവികസനം, വികേന്ദ്രീകൃതാസൂത്രണം, ഗവൺമെൻ്റ് ഓഡിറ്റിംഗ് എന്നിവയിൽ ഏതിലെങ്കിലും 10 വർഷത്തെയും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

പ്രായപരിധി 62 വയസ്. ജനുവരി 30, ഫെബ്രുവരി 20 തീയതികളിലെ അറിയിപ്പു പ്രകാരം അപേക്ഷിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷ നല്‍കേണ്ടതില്ല. അപേക്ഷകൾ മിഷൻ ഡയറക്ടർ, എം.ജി.എൻ.ആർ.ഇ.ജി.എസ്, സംസ്ഥാന മിഷൻ ഓഫീസ്, അഞ്ചാം നില, സ്വരാജ് ഭവൻ, നന്തൻകോട്, തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ ഓഗസ്റ്റ് 16ന് വൈകുന്നേരം അഞ്ചിനകം നൽകണം.

കൂടുതൽ വിവരങ്ങൾ www.nregs.kerala.gov.in എന്ന വെബ്സൈറ്റിലും 0471 2313385, 0471 2314385 എന്നീ ഫോണ്‍ നമ്പറുകളിലും ലഭിക്കും.