കോഴിക്കോട് ജില്ലയിൽ ഇതുവരെ 18,42,823 പേർ കോവിഡ് പ്രതിരോധ വാക്സിനെടുത്തു. ഇതിൽ 12,91,132 ആളുകൾ ആദ്യ ഡോസ് സ്വീകരിച്ചു. 55,16,91പേർ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചു.
18 നും 45 നുമിടയിൽ പ്രായമുള്ളവരിൽ
3,33,256 പേർ ആദ്യ ഡോസും 30,447 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. 45നും 60 നുമിടയിൽ പ്രായമുള്ളവരിൽ 4,35,981 പേർആദ്യ ഡോസ് വാക്സിനും 1,86,273 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. 60 വയസിന് മുകളിലുള്ള
4 ,15,372 പേർ ആദ്യ ഡോസ് വാക്സിനും 2,46,162 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു.
13,145 പാലിയേറ്റീവ് കെയർ രോഗികളും 9,362 ഭിന്നശേഷിക്കാരുമാണ് ജില്ലയിൽ ഇതു വരെ വാക്സിൻ സ്വീകരിച്ചത്. ആദിവാസി മേഖലയിൽ 18 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ള 1,594 പേർ വാക്സിനെടുത്തു. 45 വയസിന് മുകളിലുള്ള 2,199 പേരാണ് വാക്സിനെടുത്തത്. വൃദ്ധസദനങ്ങളിലുള്ള 768 പേർ ആദ്യ ഡോസും 743 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 25 ട്രാൻസ്ജൻ്റർമാരും വാക്സിൻ സ്വീകരിച്ചു.