2017 നവംബര്‍ മാസത്തില്‍ നടന്ന കെ.ജി.ടി പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക്‌ലിസ്റ്റുകളും ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ എത്തിച്ചതായി പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.  പരീക്ഷാ സെന്ററുകളിലെ പ്രഥമാദ്ധ്യാപകര്‍ ഇവ കൈപ്പറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ഉടന്‍ വിതരണം ചെയ്യണമെന്ന് സെക്രട്ടറി നിര്‍ദേശിച്ചു.