പാലക്കാട് – പൊള്ളാച്ചി റോഡിലെ മംഗലം പാലത്തിന്റെ പുനര്നിര്മ്മാണ പ്രവര്ത്തനങ്ങളുടെ ഭാഗമായി പണി പൂര്ത്തിയാകുന്ന വരെ ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര് അറിയിച്ചു. വടക്കഞ്ചേരി ഭാഗത്ത് നിന്നും നെന്മാറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള് നാഷണല് ഹൈവേയുടെ സര്വ്വീസ് റോഡ് വഴി അടിപ്പാതയിലൂടെയും നെന്മാറ ഭാഗത്ത് നിന്ന് തൃശൂര് വടക്കാഞ്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള് മുടപ്പല്ലൂരില് നിന്നും അണക്കപ്പാറ വഴി നാഷണല് ഹൈവേയില് പ്രവേശിക്കണം. പൊള്ളാച്ചി ഭാഗത്ത് നിന്ന് വരുന്ന ഭാരം കൂടിയ നീളമേറിയ വാഹനങ്ങള് കൊല്ലങ്കോട് നിന്നും ആലത്തൂര് വഴി തൃശൂര് ഭാഗത്തേക്ക് പോകണമെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര് അറിയിച്ചു.