വായനാവാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ  കളക്ടറേറ്റില്‍  നടക്കുന്ന പുസ്തകമേള ശ്രദ്ധേയമാവുന്നു. വിവിധ വിഭാഗങ്ങളിലായി ആയിരത്തോളം പുസ്തകങ്ങളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് എഡിഎം കെ.എം രാജുവിന് ആദ്യപുസ്തകം നല്‍കികൊണ്ട് മേള ഉദ്ഘാടനം ചെയ്തു. മാതൃഭുമി ബുക്ക്സ്, ഡിസി ബുക്ക്സ്, പൂര്‍ണ്ണ പബ്ലിക്കേഷന്‍ തുടങ്ങിയവരുടെ പുസ്തകങ്ങളാണ് മേളയിലെ പ്രധാന ആകര്‍ഷണം. കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ പി.ആര്‍.ഡിയുടെ പ്രസിദ്ധീകരണങ്ങളും മേളയില്‍ ലഭ്യമാണ്്. തിരഞ്ഞെടുത്ത പുസ്തകങ്ങള്‍ക്ക് 10 മുതല്‍ 20 വരെ കിഴിവുകളും ലഭിക്കും. പുസ്തകമേള 23 വൈകീട്ട് സമാപിക്കും. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി. അബ്ദുല്‍ ഖാദര്‍, എഡിസി പി.സി. മജീദ്, മണ്ണ് സംരക്ഷണ വകുപ്പ് ഓഫീസര്‍ പി.യു. ദാസ്, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍. ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.