പത്തനംതിട്ട: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കടത്തുരുത്തി(04829264177, 8547005049), കട്ടപ്പന (04868 250160, 8547005053), കാഞ്ഞിരപ്പള്ളി(04828 206480, 8547005075), കോന്നി(0468 2382280, 8547005074), മല്ലപ്പള്ളി(0469 2681426, 8547005033), മറയൂര്‍(04865 253010, 8547005072), നെടുംകണ്ടം(04868 234472, 8547005067), പയ്യപ്പാടി(പുതുപ്പള്ളി0481-2351631, 8547005040), പീരുമേട്(04869232373, 8547005041),തൊടുപുഴ(0486 2257447, 8547005047), പുത്തന്‍വേലിക്കര(04842487790, 8547005069), അയിരൂര്‍ (04735 296833, 8547055105, 8921379224)എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 12 അപ്ലൈഡ് സയന്‍സ്‌കോളേജുകളിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി കോഴ്സുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 350 രൂപ(എസ്.സി, എസ്.റ്റി 150 രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റായ www.ihrd.ac.in മുഖാന്തിരം ലഭിക്കും