പാലക്കാട്: ചരക്ക് സേവന നികുതി വകുപ്പ് സ്‌റ്റേറ്റ് ടാക്‌സ് ഓഫീസര് -സ്‌ക്വാര്ഡ് 1 വാഹന പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത 18990 കിലോ യൂറിയ(45 കിലോ വീതമുള്ള 422 ബാഗ് യൂറിയ) ഓഗസ്റ്റ് 16 ന് രാവിലെ 11.30 ന് ഗോപാലപുരം ചെക്ക് പോസ്റ്റില് (മുന്വാണിജ്യ നികുതി ചെക്ക്‌പോസ്റ്റ്) ലേലം ചെയ്യും. താത്പര്യമുള്ളവര് അന്നേദിവസം രാവിലെ 10.30 നകം നിരത ദ്രവ്യമായി 10000 രൂപ കെട്ടിവെക്കണം.
രാവിലെ 11 നും 11.30 നും ഇടയ്ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില് ലേല വസ്തു പരിശോധിച്ച് ബോധ്യപ്പെടാം. താത്പര്യമുള്ളവര് വില രേഖപ്പെടുത്തിയ ക്വട്ടേഷന് ഓഗസ്റ്റ് 13 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് ജില്ലാ സ്‌റ്റേറ്റ് ടാക്‌സ് ഓഫീസര് സ്‌ക്വാര്ഡ് 1 ന് സമര്പ്പിക്കണം. കൂടുതല് വിവരങ്ങള്ക്ക് പ്രവൃത്തി ദിവസങ്ങളില് രാവിലെ 10 മുതല് വൈകിട്ട് അഞ്ച് വരെ ബന്ധപ്പെടാം. ഫോണ്: 9447786360