കാസർഗോഡ്: ഭക്ഷ്യ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍ പ്രെണര്‍ഷിപ് ഡെവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ അറൈസ് പദ്ധതിയുടെ രണ്ടാം ഘട്ടമായ വിവിധ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന ഇമ്മേര്‍ഷന്‍ ട്രെയിനിംഗ് ആഗസ്റ്റ് 11ന് ഓണ്‍ലൈനായി നടക്കും.

ചെറുകിട സംരഭകര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന മാംസ ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന സെഷന്‍ ആണ് സംഘടിപ്പിക്കുന്നത്. താത്പര്യമുള്ളവര്‍ www.kied.info ലൂടെയോ 7403180193, 9605542061 എന്നീ നമ്പറുകളില്‍ വിളിച്ചോ രജിസ്റ്റര്‍ ചെയ്യണം.