കാസർഗോഡ്: ടോക്ക്യോ ഒളിമ്പിക്‌സിന് ഐക്യദാര്‍ഢ്യവുമായി ഒളിമ്പിക് നടത്തം സംഘടിപ്പിച്ചു. ജില്ലാ ഒളിമ്പിക് അസോസി യേഷന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലാ ഒളിമ്പിക് വേവ് കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. നടക്കാവ് വലിയ കൊവ്വല്‍ മൈതാനത്ത് ഒളിമ്പിക് വേവ് ജില്ലാ രക്ഷാധികാരി ഡോ. വി. സുരേശന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

ഡോ. എം.കെ. രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. ടി.വി ബാലന്‍, എം. അച്യുതന്‍ മാസ്റ്റര്‍, വി വി വിജയമോഹനന്‍, കെ.വി.ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. ഒളിമ്പിക് വേവ് ജില്ലാ ജനറല്‍ കണ്‍വീനര്‍ വികാസ് പലേരി സ്വാഗതം പറഞ്ഞു.

കോവിഡ് മാനദണ്ഡപ്രകാരം നടന്ന ഒളിമ്പിക് നടത്തത്തില്‍ നിരവധി ദേശീയ, അന്തര്‍ദേശീയ, യൂനിവേഴ്‌സിറ്റി കായിക താരങ്ങള്‍ അണിനിരന്നു. കാലിക്കടവില്‍ സമാപന പൊതുയോഗം ചന്തേര എസ്.ഐ ശ്രീദാസ് ഉദ്ഘാടനം ചെയ്തു. പി.പി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ആഗസ്ത് ആറിന് ക്വിസ് മത്സരവും ഏഴിന് സൈക്കിള്‍ റാലിയും നടക്കും.