കല്‍പ്പറ്റ: വായനാവാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ രചനാ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കളക്ടറേറ്റില്‍ നടന്ന മത്സരങ്ങളില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍നിന്നും നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഉപന്യാസം, കവിതാരചന, ചിത്രരചന തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടത്തിയത്. വിജയികളെ അടുത്ത ദിവസം പ്രഖ്യാപിക്കും.