– ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76%

ആലപ്പുഴ: ജില്ലയില്‍ വ്യാഴാഴ്ച (ഓഗസ്റ്റ് 5) 1240 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 944 പേര്‍ രോഗമുക്തരായി. 11.76 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1219 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 21 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആകെ 2,20,014 പേര്‍ രോഗമുക്തരായി. 10,552 പേര്‍ ചികിത്സയിലുണ്ട്.
268 പേര്‍ കോവിഡ് ആശുപത്രികളിലും 1878 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 6734 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 121 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 2067 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1696 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 22292 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 10541 സാമ്പിളുകളാണ് വ്യാഴാഴ്ച പരിശോധനയ്ക്ക് അയച്ചത്.