കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കേരളാ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ (04734-224076, 8547005045), ധനുവച്ചപുരം (0471-2234374/2234373, 8547005065), കുണ്ടറ (0474-2580866, 8547005066), മാവേലിക്കര (0479-2304494/2341020, 8547005046), കാര്‍ത്തികപ്പള്ളി (0479-2485370/2485852, 8547005018), കലഞ്ഞൂര്‍ (04734-272320, 8547005024), പെരിശ്ശേരി (0479-2456499), 8547005046) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ www.ihrdadmissions.org മുഖേന സമര്‍പ്പിക്കണം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 350 രൂപ (എസ്.സി, എസ്.റ്റി 150 രൂപ) രജിസ്ട്രേഷന്‍ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിശദവിവങ്ങള്‍ക്ക്: www.ihrd.ac.in.