കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ 2021 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ.പ്ലസ് വാങ്ങി പാസ്സായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

നിര്‍ദിഷ്ട ഫോമിലുള്ള അപേക്ഷ, മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ക്ഷേമനിധി കാര്‍ഡിന്റെ പകര്‍പ്പ്, അംശാദായ കുടിശ്ശികയില്ലാതെ അടച്ചതിനു തെളിവായി ക്ഷേമനിധി പാസ്സ്ബുക്കിന്റെ ബന്ധപ്പെട്ട പേജിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്സ് ബുക്കിന്റെ കോപ്പി, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം അപേക്ഷാഫോം സെപ്റ്റംബര്‍ 30ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് അങ്കമാലിയിലുള്ള ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ (ഫോണ്‍ നമ്പര്‍ 0484-2454443) സമര്‍പ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

അപേക്ഷാഫോം അങ്കമാലിയിലുള്ള ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ സൗജന്യമായി ലഭിക്കും. ഫോം തപാലില്‍ ആവശ്യമുള്ളവര്‍ അഞ്ചു രൂപ സ്റ്റാമ്പ് പതിച്ച സ്വന്തം വിലാസമെഴുതിയ കവര്‍ സഹിതം ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, അങ്കമാലി സൗത്ത് പി.ഒ.-683573 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ നം: 0484-2454443. വൈകി ലഭിക്കുന്നതോ അപൂര്‍ണ്ണമായതോ ആയ അപേക്ഷകള്‍ പരിഗണിക്കില്ല. ഇ-മെയില്‍: bamboo.worker@gmail.com.