പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗുഡ് ഇംഗ്ലീഷ്, പച്ച മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജില്ലയില്‍ ആരംഭിച്ചു.

ജില്ലയില്‍ 16 സമ്പര്‍ക്ക പഠനകേന്ദ്രങ്ങള്‍ ആണ് ഉള്ളത്. തൊടുപുഴ, പുറപ്പുഴ, മറയൂര്‍, മൂന്നാര്‍, വണ്ടിപ്പെരിയാര്‍, ബൈസന്‍വാലി, ആലക്കോട്, കരിമണ്ണൂര്‍, വാഴത്തോപ്പ്, മരിയാപുരം, കാമാക്ഷി, കുളമാവ്, കട്ടപ്പന, ചക്കുപള്ളം, നെടുങ്കണ്ടം എന്നിവയാണ് സമ്പര്‍ക്ക പഠനകേന്ദ്രങ്ങള്‍. മറയൂര്‍, മൂന്നാര്‍ സമ്പര്‍ക്ക പഠനകേന്ദ്രങ്ങളില്‍ പച്ച മലയാളം കോഴ്സും, വണ്ടിപ്പെരിയാര്‍ കേന്ദ്രത്തില്‍ പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ് കോഴ്സുകളും മറ്റു കേന്ദ്രങ്ങളില്‍ ഗുഡ് ഇംഗ്ലീഷ് കോഴ്സും ആണ് ഉള്ളത്.

ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഇനിയും റിപ്പോര്‍ട്ട് ചെയ്യാത്ത പഠിതാക്കള്‍ സെന്റര്‍ കോര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടണമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എം അബ്ദുള്‍കരീം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 04862 232 294, 9447215481 നമ്പരുകളില്‍ ബന്ധപ്പെടാം.