‘കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍, അംശാദായം സ്വീകരിക്കല്‍, മറ്റു ആനുകൂല്ല്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ എന്നിവ ഐ.ഡി കാര്‍ഡുള്ള അംഗീകൃത യൂണിയന്‍ ഭാരവാഹികള്‍ മുഖേന മാത്രമേ സ്വീകരിക്കാവൂ എന്ന് ബോര്‍ഡ് യോഗത്തിന്റെ കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ പുതിയതായി ഐ.ഡി കാര്‍ഡ് വേണ്ടതായ യൂണിയന്‍ ഭാരവാഹികള്‍ നിര്‍ദ്ദിഷ്ട ഫാറത്തിലുള്ള അപേക്ഷകള്‍, യൂണിയന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ (രണ്ട് എണ്ണം), 60 രൂപ എന്നിവ സഹിതം ആഗസ്റ്റ് 24 നകം ജില്ലാ എക്സിക്യൂട്ടീവ് ആഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.” കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടുക്കി ജില്ലാ കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക (ഫോണ്‍ 04862-235732)