കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് 2020-2021 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡ് നല്‍കുന്നതിനുള്ള അപേക്ഷ ഓഗസ്റ്റ് 31 വരെ സ്വീകരിക്കുന്നു. സര്‍ക്കാര്‍ സ്‌കൂളിലോ എയ്ഡഡ് സ്‌കൂളിലോ പഠിച്ച് 2021 മാര്‍ച്ചില്‍ നടത്തിയ എസ്.എസ്.എല്‍.സി/റ്റി.എച്ച്. എസ്.എല്‍.സി പരീക്ഷയില്‍ ആദ്യ ചാന്‍സില്‍ 80 ഉം അതില്‍ കൂടുതലും പോയിന്റ് നേടി ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടേയും, 2020-2021 അധ്യയന വര്‍ഷത്തില്‍ ഹയര്‍സെക്കണ്ടറി/ വൊക്കോഷണല്‍ ഹയര്‍സെക്കണ്ടറി അവസാന പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളുടേയും മാതാപിതാക്കള്‍ അവാര്‍ഡിനായി നിശ്ചിത ഫാറത്തില്‍ ഓഗസ്റ്റ് 31ന് മുന്‍പ് ഇടുക്കി ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ അവാര്‍ഡിന് അര്‍ഹരല്ല. അപേക്ഷകര്‍ക്ക് അംശാദായ കുടിശ്ശിക ഉണ്ടായിരിക്കരുത്. ഡിജിറ്റലൈസേഷന്‍ നടപടികള്‍ നിര്‍ബന്ധമായും പൂര്‍ത്തീകരിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862-235732